Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manimoola-Srimala Road

Kasaragod

ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി മാ​ണി​മൂ​ല-​ശ്രീ​മ​ല റോ​ഡ്

പ​ടു​പ്പ്: ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​ധാ​ന ടൗ​ണു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മാ​ണി​മൂ​ല-​ശ്രീ​മ​ല റോ​ഡ് പാ​ടേ ത​ക​ർ​ന്നു. 42 വ​ർ​ഷം മു​മ്പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഗ്രാ​മീ​ണ​പാ​ത 2013 ലാ​ണ് കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

വ​ലി​യ ലോ​റി​ക​ള​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി ഓ​ടു​ന്ന പാ​ത​യി​ൽ ഇ​പ്പോ​ൾ ടാ​റിം​ഗ് ഇ​ള​കി താ​ഴ്ന്നു​പോ​യ നി​ല​യി​ലാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് കു​ന്നി​ടി​ഞ്ഞും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട്.

കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു മു​മ്പ് മ​ല​ഞ്ചെ​രി​വു​ക​ളി​ലൂ​ടെ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡാ​യി​രു​ന്നു. ഓ​ഫ് റോ​ഡ് രീ​തി​യി​ൽ ജീ​പ്പു​ക​ൾ മാ​ത്ര​മാ​ണ് മ​ല​ക​യ​റി ഇ​വി​ടെ​യെ​ത്തി​യി​രു​ന്ന​ത്. ടാ​റിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഓ​ട്ടോ​റി​ക്ഷ​യും കാ​റു​മ​ട​ക്ക​മു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​പ്പോ​ൾ വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് കാ​ട്ടാ​ന​ക​ളു​ൾ​പ്പെ​ടെ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​തി​യാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്. 

ോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up